ജീവിതത്തിൽ ഒരിക്കലെങ്കിലും യാദൃച്ഛികത അനുഭവപ്പെടാത്തവരുണ്ടോ...?
കണ്ടക്ടർ ടിക്കെറ്റ് ചോദിക്കുമ്പോൾ പെർസെടുക്കാൻ മറന്നതോർത്ത് പരുങ്ങിയപ്പോൾ യാദൃച്ഛിമായി ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടോ....?
കോയിൻസിഡൻസുകളാണ് പലപ്പോഴും നമ്മുടെ ജീവിതം മാറ്റിമറിച്ചത്....
ഒരാളെ തുടർച്ചയായി പലയിടങ്ങളിലായി കണ്ടാൽ....,
ഏറെക്കുറെ സമാനതയുള്ള സംഭവങ്ങൾ ആവർത്തിച്ച് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ....,
പണ്ടെപ്പഴോ കാണണമെന്നോ അനുഭവിക്കണമെന്നോ കരുതിയ വ്യക്തിയോ സംഭവങ്ങളോ അതേ പടി മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ നിങ്ങളെന്ത് ചെയ്യും......?
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കോയിൻസിഡൻസുകളെ ഓർത്തെടുത്ത് പിന്തുടർന്ന് നോക്കുക.....
ഇന്നോ ഇന്നലെയോ..,
കഴിഞ്ഞയാഴ്ചയോ മാസമോ വർഷമോ...,
വ്യക്തി ജീവിതത്തിൽ, ബിസിനസ്സിൽ, കുടുംബ ബന്ധങ്ങളിൽ, അക്കാദമിക്ക് രംഗത്ത്....
യാദൃച്ഛികമായി സംഭവിച്ച നിരവധി കാര്യങ്ങളാണ് നമ്മളെയിന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് മനസ്സിലാക്കാം.....
2005 മുതൽ 2011 വരെ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്...
2005 ൽ ദുബായിലെ ദേരയിലെ ഒരു കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരുമ്പോൾ ഒരു ദിവസം അഫ്ഗാൻ സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള "ഷഹീൻ എക്സ്ചേഞ്ചി"ൽ യാദൃശ്ചികമായാണ് എത്തിയത്....
ഡോളർ മാറ്റിയെടുക്കാൻ സ്ഥിരമായി പോകാറുള്ള യു.എ.ഇ.എക്സ്ചേഞ്ചിൽ തിരക്കായതിനാലാണ് തൊട്ട് മുന്നിലുള്ള ഇവിടെയെത്തിയത്.....
കറൻസി മാറുന്നതിനടിയിലാണ് ഇവിടെ ജോലി ചെയ്യുന്ന അടുത്ത ബന്ധു യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതും കാബൂളിൽ പുതുതായി ഇദ്ദേഹത്തിന്റെ ബോസ് തുടങ്ങുന്ന ബാങ്കിൽ ജോലിക്ക് അവസരമുണ്ടെന്ന് കാര്യമറിയിക്കുന്നതും.....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു...; ബോസിനെ കാണുന്നു....; ഇൻറർവ്യൂ നടക്കുന്നു...; പാസ്പോർട്ട് വാങ്ങുന്നു...; വിസയടിക്കുന്നു...; ടിക്കറ്റ് തരുന്നു...; ഒരാഴ്ചക്കുള്ളിൽ ഞാൻ കാബൂളിലെത്തുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു....
കോയിൻസിഡൻസുകളെ പിന്തുടർന്നവരാണ് മഹാന്മാരിലധികവും; യാതൊരു കാരണമില്ലാതെ പ്രപഞ്ചത്തിലൊന്നും സംഭവിക്കില്ലത്രേ...!!
ചിലപ്പോൾ ഈ വായനയുമൊരു കോയിൻസിഡൻസായി തോന്നിയേക്കാം.. പിന്തുടരുക....
നിങ്ങൾക്കുമില്ലേ ഇങ്ങനെയെന്തിങ്കിലുമൊരു കോയിൻസിഡൻസുകൾ...
കമെന്റിൽ പങ്കു വെക്കാം..
(കോയിൻസിഡൻസുകളുടെ അനന്തതകളെ കുറിച്ച് ദീപക് ചോപ്രയെഴുതിയ പുസ്തകത്തിന്റെ പേരാണ് "Synchrodestiny")
ശുഭാശംസകൾ....!!!