ഒരാൾ ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം?

ആരോഗ്യ വിദഗ്ധരോട് ചോദിച്ചാൽ പോലും വ്യത്യസ്തമായ ഉത്തരങ്ങളാണ് ലഭിക്കുക. കാരണം, ഒരാളുടെ ശരീര ഭാരം, കായികാധ്വാനം തുടങ്ങിയവക്കനുസരിച്ച് ഓരോരുത്തരും കുടിക്കേണ്ട വെള്ളത്തിന്റെ അളവും വെവ്വേറെയായിരിക്കും.



മനുഷ്യ ശരീരത്തിന്റെ രണ്ടിലൊന്ന് ഭാഗവും വെള്ളമാണത്രെ! പ്രധാന അവയവങ്ങളായ ബ്രെയിൻ, ഹൃദയം, കിഡ്‌നി, കരൾ തുടങ്ങി രക്തത്തിൽ വരെ പകുതിയിലധികം ജലാംശമാണ്. ശരിയായ അളവിൽ ശുദ്ധ ജലം കൃത്യമായി ലഭിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യം നില നിറുത്തുന്നതിന് വളരെ പ്രധാനമാണ്.

ആരോഗ്യ രംഗത്തെ ബെസ്റ്റ് സെല്ലിങ് ഗ്രന്ഥകർത്താവ് ഡോ: ദീപക് ചോപ്രയുടെ പ്രശസ്ത പുസ്തകമായ "Live Longer; Grow Younger"ൽ ഒരാൾ ഒരു ദിവസത്തിൽ കുടിക്കേണ്ട വെള്ളത്തിന്റെ അളവ് പറയുന്നുണ്ട്; Body Weight in Pounds/2= Ounce.

ഉദാഹരണത്തിന് നിങ്ങളുടെ ശരീര ഭാരം 78 കിലോഗ്രാം എന്നിരിക്കട്ടെ. അത് പൗണ്ടിലേക്ക് മാറ്റിയാൽ 172 പൗണ്ട് (1 Kg = 2.2046Pounds ).

172 പൗണ്ടിനെ രണ്ട് കൊണ്ട് ഹരിച്ചാൽ 86. അത്രയും ഔൺസ് വെള്ളം കുടിക്കണം.

86 ഔൺസിനെ ലിറ്ററിലേക്ക് മാറ്റിയാൽ (1Ounce = 0.2957 Littres) രണ്ടര ലിറ്ററിൽ ഒരല്പം കൂടും.

ഒരു ദിവസം കുടിക്കേണ്ട ശുദ്ധമായ വെള്ളത്തിന്റെ കണക്കാണിത്. ചായ, കോഫി, ജ്യുസുകൾ, ഫ്രൂട്സുകൾ എന്നിവ ഇതിൽ പെടില്ല. മാത്രമല്ല; വ്യായാമം ചെയ്യുമ്പോഴും അമിതമായി വെയിൽ കൊള്ളുമ്പോഴും നഷ്ടപ്പെടുന്ന ജലാംശത്തിന് കണക്കായ വെളളം കണക്കാക്കി കൂടുതൽ കുടിക്കുന്നതും നല്ലതാണ്. രണ്ടോ മൂന്നോ മണിക്കൂറുകളിടവിട്ട് മൂത്രമൊഴിക്കുകയോ മൂത്രത്തിന്റെ നിറം കടും മഞ്ഞ അല്ലാതിരിക്കുകയോ ആണെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഊഹിക്കാം.



രാവിലെ വെറും വയറ്റിൽ തിളപ്പിച്ചാറ്റിയ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ജീവിത ചര്യയാക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്.

 

Post a Comment

Previous Post Next Post

JSON Variables