#പ്ലാസ്റ്റിക്ക് നമ്പർ എന്താണ്??

രാവിലെ ഉറങ്ങിയെണീറ്റത് മുതൽ രാത്രി കിടക്കുന്നതിനിടക്ക് എത്ര പ്രാവശ്യം നാം പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നു...

ദൈനം ദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തൊരു വസ്തുവായി പ്ലാസ്റ്റിക്ക് മാറിക്കഴിഞ്ഞു..



ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, ഫർണിച്ചറുകൾ, കിച്ചൺ ഉപകരണങ്ങൾ, ഭരണികൾ, ബക്കറ്റുകൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ കവറുകൾ, കളിപ്പാട്ടങ്ങൾ.....

പ്ലാസ്റ്റിക്കുകളുടെ ലിസ്റ്റ് നീണ്ടു പോകും....

പോളിമെറൈസേഷൻ വഴി നിരവധി രാസമാറ്റങ്ങളിലൂടെയാണ് നാമിന്ന് കാണുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നമ്മുടെ കൈകളിലെത്തുന്നത്...

പ്ലാസ്റ്റിക്കുല്പാദനത്തിൽ ഉപയോഗിക്കുന്ന പ്രധാന കെമിക്കലുകളിലൊന്നാണ് "ബിസ്ഫിനോൾ-എ (BPA)". വാട്ടർ ബോട്ടിലുകളിലും ഭക്ഷണ പാക്കിങ്ങുകളിലും ഇവ അടങ്ങിയിട്ടുണ്ട്. ഇത്തരം പാത്രങ്ങളും ബോട്ടിലുകളും ആവർത്തിച്ചു കഴുകി ഉപയോഗിക്കുമ്പോളും ചൂട് ഏറ്റാലും "ബിസ്ഫിനോൾ-എ" നമ്മുടെ ശരീരത്തിലെത്തും. പല തരത്തിലുള്ള ക്യാൻസർ, സ്ത്രീ പുരുഷന്മാരിലെ വന്ധ്യത, തൈറോയ്ഡ് പ്രശ്നങ്ങൾ, ഹോർമോൺ തകരാർ തുടങ്ങിയ ആരോഗ്യ തകരാറുകൾക്കിത് കാരണമാകും. കളിപ്പാട്ടങ്ങളും മറ്റും കുട്ടികൾ കടിക്കുമ്പോൾ ഇത്തരം കെമിക്കലുകൾ ശരീരത്തിനകത്തുമെന്നത് കൊണ്ടാണ് പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങൾ ഒഴിവാക്കണമെന്ന് വിദഗ്ദർ പറയുന്നത്.

ഡിസ്പോസബിൾ പ്ലാസ്റ്റിക്കുകൾ മണ്ണിലടിഞ്ഞു നിരവധി പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവ മണ്ണിൽ അലിഞ്ഞു ചേരില്ലെന്ന് മാത്രമല്ല വർഷങ്ങളോളം മണ്ണിൽ അഴുകാതെ കിടന്ന് മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിക്കുന്നു. പുഴയിലും കടലിലുമെത്തുന്ന പ്ലാസ്റ്റിക്കുകൾ മത്സ്യങ്ങൾ ഭക്ഷണമാക്കുന്നതോടെ മൽസ്യങ്ങൾ ചത്തൊടുങ്ങുകയോ; അവ കഴിക്കുന്ന മനുഷ്യരിലേക്ക് വിഷാംശം എത്തുകയോ ചെയ്യുന്നു.

എന്നാൽ പൂർണ്ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കാനാകില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി പ്ലാസ്റ്റിക്കുപയോഗത്തിൽ നിന്നുള്ള അനാരോഗ്യത്തെ സംരക്ഷിക്കാം....

പ്ലാസ്റ്റിക്ക് ഉള്പപ്നങ്ങളുടെ അടി ഭാഗത്തോ വശങ്ങളിലോ ചെറിയ ത്രികോണാകൃതിക്കുള്ളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള അക്കങ്ങൾ കാണാം. ഇവയാണ് പ്ലാസ്റ്റിക് റീസൈക്കിൾ കോഡ്;

1. PET: polyethylene terephthalate

2. HDPE: high-density polyethylene

3. PVC: polyvinyl chloride

4. LDPE: low-density polyethylene

5. PP: polypropylene

6. PS: polystyrene

7. Everything else



സാധാരണ മിനറൽ ബോട്ടിലുകൾ, കോളകൾ, ജ്യുസുകൾ എന്നിവയൊക്കെ നമ്പർ#1 ആയിരിക്കും. ഇവയൊക്കെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. ചിലരെങ്കിലും ചൂട് വെള്ളമടക്കം നിറച്ച് വീണ്ടും ഇവ ഉപയോഗിക്കാറുണ്ട്. ഇവ കാറുകളിൽ മണിക്കൂറുകൾ വെയിലേൽക്കുന്നതോടെ മാരകരോഗങ്ങൾക്ക് വഴി വെക്കും.

നംബർ#3, നമ്പർ#6, നമ്പർ#7 എന്നിവ ഭക്ഷണോപയോഗത്തിന് ചേർന്നതല്ല....

എന്നാൽ നമ്പർ#2, നംബർ#4, നമ്പർ#5 എന്നിവ ഭക്ഷണ-കുടി ജല ആവശ്യത്തിന് ഉപയോഗിക്കാം..

മാത്രമല്ല; നമ്പർ#5 ചൂടുള്ള ഭക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്.

കൂടാതെ, റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്കുകൾ വാങ്ങുകയും ഉപയോഗം കഴിഞ്ഞാൽ അലസമായി വലിച്ചു കളയാതെ റീസൈക്കിൾ ചെയ്യുന്നവർക്ക് ഏല്പിക്കുകയും ചെയ്‌താൽ പ്ലാസ്റ്റിക്ക് മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ചെറിയൊരളവിൽ പരിഹരിക്കാം.

എന്നാൽ, മാനവരാശിയുടെ ആരോഗ്യത്തോടെയുള്ള നില നില്പിന്ന്

പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കേണ്ടത് തന്നെയാണ്....

#പ്ലാസ്റ്റിക്കിന് ബദലായി ഗ്ലാസ്, സ്റ്റീൽ ഉപകരണങ്ങളും മണ്പാത്രങ്ങളും ഉപയോഗിക്കുകയെന്ന ശീലം നാം വളർത്തേണ്ടിയിരിക്കുന്നു.

Post a Comment

Previous Post Next Post

JSON Variables