എന്താണ് ഭാഗ്യം.. നിങ്ങൾ ഭാഗ്യവാനാണോ...??

ലോട്ടറിയടിക്കുന്നതും എന്തെങ്കിലുമൊക്കെ എവിടെ നിന്നെങ്കിലും കയ്യിലെത്തിച്ചേരുന്നതുമാണോ ഭാഗ്യം?

ഒരാളുടെ അഭിരുചിക്കനുസരിച്ച് സ്വന്തം കഴിവുകൾ മിനുക്കിയെടുക്കുമ്പോൾ അയാൾ പോലുമറിയാതെ അദ്ദേഹത്തേതിന്റെ പേരും പെരുമയും തരംഗമായി പ്രപഞ്ചത്തിൽ അലയടിക്കുന്നു.....



ഇതേ കഴിവുകളും സേവനങ്ങളും അന്വേഷിക്കുന്നവരുടെ തരംഗവുമായി ഇത് കൂട്ടിമുട്ടുമ്പോൾ.. ഭാഗ്യമെന്ന് പറയാം.....

ഉദാഹരണത്തിന്, ഒരു പ്ലംബർ അദ്ദേഹത്തിൻറെ ജോലിയിൽ സ്ഥിരമായി ആത്മാർത്ഥതയും മികവും പുലർത്തിക്കൊണ്ടിരുന്നാൽ അദ്ദേഹത്തിന്റെ പെരുമ മാലോകർ പറഞ്ഞു കൊണ്ടിരിക്കും.....

നല്ലൊരു പ്ലംബറെ അന്വേഷിച്ചു നടക്കുന്ന വ്യക്തികൾക്കോ കമ്പനികൾക്കോ ഇദ്ദേഹത്തിന്റെ കോൺടാക്റ്റ് എളുപ്പത്തിൽ സമൂഹത്തിൽ നിന്ന് കിട്ടുകയും ചെയ്യും.....

അതൊരു വമ്പൻ പ്രൊജക്ട് കോൺട്രാക്ട് ആയിരിക്കാം; മുൻ നിര കമ്പനിയിലെ ജോലിയാവാം.....

ശരിയല്ലേ....?

അപ്പോൾ പതിനായിരമോ ലക്ഷമോ ലോട്ടറിയടിക്കുന്നതോ? ഭാഗ്യമല്ലേ.....??

ആയിരിക്കാം.....

പക്ഷെ നിങ്ങളത് കാത്ത് നിൽക്കുമ്പോൾ അതിനർത്ഥം അത്രയും തുക സ്വന്തം കഴിവിലൂടെ പണിയെടുത്തോ കച്ചവടം ചെയ്തോ നേടാനുള്ള മൂല്യം നിങ്ങൾക്കില്ലെന്നാണ് നിങ്ങൾ പറയാതെ പറഞ്ഞു വെക്കുന്നത്.....

ലോട്ടറിയുടെ ഭാഗ്യമെന്നത് പകുതിയാണ്.....

ആർക്കും എപ്പോളും കിട്ടാം കിട്ടാതിരിക്കാം..... അതിനുമപ്പുറത്തൊരു സ്ഥിരത അതിനില്ല......

ഒരാളുടെ മൂല്യത്തിലും കൂടുതലുള്ള തുക ലോട്ടറിയടിച്ചാൽ അതിവിദൂരമാം ഭാവിയിൽ തകർച്ചക്കുള്ള സാധ്യത കൂടുതലാണ്.....



ആയതിനാൽ നമുക്ക് നമ്മുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കാം.......

ഭാഗ്യവാന്മാരാകാം......

സൗഭാഗ്യം നമ്മെ തേടിയെത്തും....!!

വിത്യസ്ത അഭിപ്രായമുള്ളവർക്ക് കംമെന്റിൽ പറയാം....

 

Post a Comment

Previous Post Next Post

JSON Variables