സാധാരണയൊരു പ്രസ് മീറ്റെന്ന നിലക്കാണ് ദുബായ് ബിസ്സിനസ്സ് ബേയിലുള്ള ഓപസ് ഓമ്നിയത്ത് ബിൽഡിങ്ങിൽ രാവിലെ എത്തിയത്.
എന്നാൽ ഇത്രയേറെ സലബ്രിറ്റികൾ ഒത്തുചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നിന്ത്യൻ താരസുന്ദരി തൃഷയും നടൻ ആസിഫലിയും റിയാസ്ഖാനും തുടങ്ങി യു.എ.ഇ.യിലെ വ്യവസായ രാഷ്ട്രീയ പ്രമുഖരും.
ബിസിനസ് ഡോക്യുമെന്റഷൻ, കമ്പനി രൂപീകരണം, വിസ സേവന രംഗത്ത് യു.എ.യിലെ പ്രശസ്ത സ്ഥാപനമായ എമിറേറ്റ്സ് ഫസ്റ്റിന്റെ ഗ്ലോബൽ ഓഫിസിന്റെ ഉത്ഘാടനത്തിന് എത്തിയതായിരുന്നു ഇവരെല്ലാം.
മാധ്യമ പ്രമുഖരെല്ലാം അണിനിരന്ന പരിപാടിയിൽ, പരസ്പരം സംസാരിക്കാൻ ഒരല്പം സമയം വീണു കിട്ടിയെന്നതാണ് സത്യം.