പത്ത് വർഷങ്ങൾക്ക് മുൻപ്... ഡിസംബറിലെ സുന്ദരമായൊരു ഞായറാഴ്ച രാവിലെ.. സൂര്യൻ കിഴക്കുദിക്കുന്നതേയുള്ളൂ..
സുബഹി നിസ്കാരം കഴിഞ് കാസർകോട്ടെ മേല്പറമ്പിൽ നിന്ന് രണ്ട് യുവാക്കൾ ദുബായിലേക്ക് വണ്ടി കയറി..
രണ്ടു പേരും ഒരു പോലെ ഫുടബോൾ കളിക്കാൻ അറിയുന്നവരും ഒന്നിച്ചു ഒരേ ക്‌ളാസിൽ പഠിച്ചവരുമാണ്. ജീവിതത്തിൽ സമാന പ്രാരാബ്ദങ്ങളുമായാണ് രണ്ടു പേരും എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ലക്ഷ്യം വച്ച് അറേബ്യൻ മണലാരണ്യത്തിലേക്ക് പോകുന്നത്.
പത്ത് വർഷങ്ങൾക്ക് ശേഷം... ഇക്കഴിഞ്ഞ നവംബറിൽ ദുബായിൽ നടന്ന പതിമൂന്നാമത് എം.പി.എല്ലിൽ (മേൽപറമ്പ് പ്രവാസി ലീഗ് ഫുടബോൾ & കുടുംബ സംഗമം) പങ്കെടുക്കാൻ അവർ ഒന്നിച്ചെത്തി.
അവരിപ്പോഴും പഴയത് പോലെത്തന്നെ...
രണ്ടു പേരും കല്യാണം കഴിഞ്ഞു മൂന്ന് വീതം കുട്ടികൾ... രണ്ടാളും ജോലി ചെയ്യുന്നതും ഒരേ കമ്പനിയിൽ... ദുബായിലെ ഒരു പ്രമുഖ ഫുടബോൾ ആക്‌സസറീസ് ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ.
എങ്കിലും അവർ തമ്മിൽ ഒരു വിത്യാസമുണ്ടായിരുന്നു..
ഒരേയൊരു വിത്യാസം.... അവരിലൊരാൾ കമ്പനിയുടെ സ്റ്റോർ കീപ്പറും രണ്ടാമത്തെയാൾ കമ്പനിയുടെ വൈസ് പ്രസിഡന്റുമായിരുന്നു.
എന്തായിരുന്നു ഈയൊരു വ്യത്യാസത്തിന് കാരണം...
ദ ആൻസർ ഈസ് വെരി സിമ്പിൾ... രണ്ടാമത്തെയാൾ കഴിഞ്ഞ പത്ത് എം.പി.എൽ സീസണുകളിൽ തുടർച്ചയായി കളിച്ചയാളായിരുന്നു😎
സീൻ-2
2008 ൽ ലളിത് മോദിയുടെ നേതൃത്വത്തിൽ ഐ.പി.എല്ലിന് (ഇന്ത്യൻ പ്രീമിയർ ലീഗ്) തുടക്കം കുറിച്ചു..
2011 ൽ 'അറൗണ്ട് മേൽപറമ്പ്' എന്ന ഫേസ്ബുക് ഗ്രൂപ്പ് രൂപീകരിക്കുന്നു..
2011 ൽ ദുബായിൽ ആദ്യ എം.പി.എല്ലിന് പന്തുരുളുന്നു..
പിന്നീടങ്ങോട്ട് ചരിത്രം..
ഐ.പി.എൽ പതിനേഴ് സീസണുകൾ പൂർത്തിയാക്കി മുന്നേറുന്നു..
എം.പി.എൽ പതിമൂന്ന് സീസണുകൾ പൂർത്തിയാക്കി മുന്നേറുന്നു..
മാന്ദ്യവും കോവിഡും വന്നു..
ചന്ദ്രഗിരിപ്പുഴയിലൂടെ വെള്ളമൊഴുകിക്കൊണ്ടേയിരുന്നു...
തുടർച്ചയായി പതിമൂന്ന് വർഷങ്ങൾ ഇങ്ങനെയൊരു ഫുടബോൾ കൂട്ടായ്മ സംഘടിപ്പിച്ച മറ്റൊരു പ്രാദേശിക പ്രവാസി കൂട്ടായ്മയോ സംഘടനയോ യു.എ.യിലുള്ളതായി അറിവില്ല..
ഉണ്ടെങ്കിൽ കമന്റിൽ പറയാം...
-എ.ജി.എക്സ്. (www.agxdiary.com)
ജന്മനാടിന്റെ സ്നേഹാദരവ് എം.പി.എൽ പതിനൊന്നാം സീസണിൽ (2022) എനിക്ക് ലഭിച്ചപ്പോൾ... |
Courtesy: The Scene-1 story is inspired by the advertisement story of WJ Magazine.